Latest NewsIndia

ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോർട്ടില്ലാതെ, വലിയ വീഴ്ചയെന്ന് ബംഗാൾ ഗവർണർ

വിവരങ്ങളും ബംഗാളിലെ ക്രമസമാധാന നിലയും അപ്‌ഡേറ്റ് ചെയ്യാത്തതിൽ പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ അതൃപ്തി രേഖപ്പെടുത്തി.

കൊൽക്കത്ത: ചീഫ് സെക്രട്ടറിയും ഡയറക്ടർ ജനറൽ ഓഫ് പോലീസും (ഡിജിപി) തന്നെ കാണാനെത്തിയത് വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് റിപോർട്ടുകൾ ഒന്നും തന്നെ ഇല്ലാതെ എന്ന് ബംഗാൾ ഗവർണ്ണർ. വിവരങ്ങളും ബംഗാളിലെ ക്രമസമാധാന നിലയും അപ്‌ഡേറ്റ് ചെയ്യാത്തതിൽ പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കർ അതൃപ്തി രേഖപ്പെടുത്തി.

ചീഫ് സെക്രട്ടറിയും ഡിജിപിയും അന്വേഷണത്തിൽ വലിയ വീഴ്ച വരുത്തുന്നതായി ഗവർണർ പറഞ്ഞു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് നൽകാനായി സംസ്ഥാന ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായയും ഡിജിപി വീരേന്ദ്രയും ശനിയാഴ്ച വൈകുന്നേരം രാജ്ഭവനിൽ ഗവർണർ വിളിച്ചുവരുത്തിയിരുന്നു. നേരത്തെ ഗവർണറെ കാണില്ലെന്ന നിലപാട് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി തിരുത്തിയിരുന്നു.

ഗവർണർ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് മാറ്റം. പശ്ചിമ ബംഗാൾ സംഘർഷവുമായി ബന്ധപ്പെട്ട് ഗവർണറെ കാണാൻ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യപ്രകാരമായിരുന്നു ഇത്.നേരത്തെ കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൊറോണ കാരണം പോകാൻ കഴിഞ്ഞിരുന്നില്ല.

read also: റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; 7 പേര്‍ അറസ്റ്റില്‍

പിന്നീടാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കാണാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. സംഘർഷത്തെ കുറിച്ച് ഗവർണറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറുക. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പശ്ചിമ ബംഗാളിൽ തൃണമൂൽ പ്രവർത്തകരുടെ നരനായാട്ട് അവസാനിച്ചിട്ടില്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button