Latest NewsNewsIndia

എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറെ പ്രഖ്യാപിച്ചു

ഡൽഹി: ബംഗാൾ ഗവർണർ ജഗ്ദീപ് ധാഖറിനെ എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. പാർട്ടിയുടെ പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ഡൽഹിയിൽ ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.

‘ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി കിസാൻ പുത്ര ജഗ്ദീപ് ധൻഖറിനെ പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു’, എന്ന് നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്ക്കാലിക തടസം അനുഭവപ്പെടാം: അറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

പ്രധാനമന്ത്രി പാർലമെന്ററി ബോർഡ് യോഗത്തിന് പോകുന്നതിന് മുമ്പ് ജഗ്ദീപ് ധൻഖർ ഇന്ന് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ജഗ്ദീപ് ധൻഖർ ഇന്നലെ വൈകിട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

മധ്യപ്രദേശ്, മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരും പ്രധാനമന്ത്രിയെ സന്ദർശിച്ചു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് ഇവർ രാജ്യതലസ്ഥാനത്തെത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button