കൊച്ചി : വിഷുക്കാലത്ത് സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നവർ നിരവധിയാണ്. ഫോട്ടോ ഇട്ടുള്ള ആഘോഷങ്ങൾക്ക് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. പലരും കണിയൊരുക്കുന്നതും സദ്യ ഒരുക്കുന്നതുമൊക്കെ ഫോട്ടം പിടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണെന്ന് തോന്നി പോകുമെന്ന് സംഗീത കുറിക്കുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
വിഷുക്കാലമായി…..
പലരും കണിയൊരുക്കുന്നതും സദ്യ ഒരുക്കുന്നതുമൊക്കെ ഫോട്ടം പിടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണ് ന്ന് തോന്നി പോവും. തീർന്നില്ല, അന്നത്തെ വിഷു ഇന്നത്തെ വിഷു ലോക്കേഷൻ വിഷു എന്നൊക്കെ പുലമ്പിക്കോണ്ട് വരും സീരിയൽ -സിനിമാനടികള്! തലയില് വിഗ്ഗും വെച്ച് പിടിപ്പിച്ച് മുഖത്ത് പുട്ടീം അടിച്ച് വന്ന് വീമ്പ് പറയും മുൻനിര-രണ്ടാംനിര നായകനടന്മാര്! എന്തൊരു വെറുപ്പിക്കലാണ് ന്റ പൊന്നോ! ഹോ! ???
ഫീലിംഗ് : കുറച്ച് ദിവസത്തേക്ക് ഇവിടുന്നൊക്കെ ഒന്ന് മാറി നിൽക്കുന്നതാവും നല്ലത് ! ?
Post Your Comments