ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

17 വയസുള്ളൊരു ചെറുപ്പക്കാരന്‍ ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും: അഹാന

കൊച്ചി: തമിഴ് നടൻ സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍ കാണാനാവുക. ഈ പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയായിരുന്നു. വീഡിയോയെ കുറിച്ച് ഒരു അഭിമുഖത്തില്‍ അഹാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഞാന്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് 17 വയസായിരുന്നു. സിങ്കം 2 ക്രൂ പ്രമോഷന് വേണ്ടി കോളജിലേക്ക് വന്നു. വിജയ് ടിവിയുടെ പരിപാടിയായിരുന്നു. നാളെ കോളജില്‍ സൂര്യ വരുന്നുണ്ടെന്ന് കേട്ടതും ഞാന്‍ ആവേശത്തിലായിരുന്നു. സൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞ സമയത്ത് ചോദ്യം ചോദിക്കാനായി കുറച്ചു പേരോട് പറഞ്ഞിരുന്നു. എന്നെയും അക്കൂട്ടത്തില്‍ സെലക്റ്റ് ചെയ്തു. അദ്ദേഹത്തിനൊന്നും നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.

ഉണ്ട ചോറിന് നന്ദി കാട്ടിയ ഉത്തരവ്, കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരന്‍

പണ്ടേ ഫോട്ടോസ് എടുത്ത് വെയ്ക്കാന്‍ ഇഷ്ടമായിരുന്നു. എനിക്കൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടെന്നും, ഞാനൊരു ഷെയ്ക്ക്ഹാന്‍ഡ് ചോദിച്ചാലോ എന്നും സുഹൃത്തിനോട് ചോദിച്ചു. എന്തിന് ഷെയ്ക്ക്ഹാന്‍ഡ് ഹഗ് ചോദിക്കൂ എന്ന് സുഹൃത്ത് പറഞ്ഞു. എന്തോ ഭാഗ്യത്തിന് എന്നെ സ്റ്റേജിലേക്ക് വിളിച്ചു.

എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ കോണ്‍ഫിഡന്‍സോടെ അതിനെ അപ്രോച്ച് ചെയ്യാറുണ്ട്. ഈ കാലഘട്ടത്തില്‍ ആ വീഡിയോ എങ്ങനെയാണ് പൊങ്ങി വന്നതെന്ന് അറിയില്ല. 17 വയസുള്ളൊരു ചെറുപ്പക്കാരന്‍ ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും. അത് ഞാന്‍ ചോദിക്കുന്ന സമയത്ത് 17 വയസേയുള്ളൂ. എന്നേക്കാളും 15 വയസുള്ള, ബ്രദര്‍ലി ഫീലുള്ള ആളോടാണ് ഹഗ് ചോദിച്ചത്. ഹഗ് സെക്ഷ്വലായിട്ടുള്ള കാര്യമൊന്നുമല്ല. വളരെയധികം സ്നേഹത്തോടെ എന്നോടൊരു കുഞ്ഞ് ഹഗ് ചോദിച്ചാല്‍ ഞാന്‍ ചേര്‍ത്തുപിടിക്കും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button