തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് പണം തട്ടിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ അധ്യാപക ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ഹരിദ്വാർ സ്വദേശി വീരേഷ് കുമാർ (34), ഡെറാഡൂൺ സ്വദേശി സുമിത്ത് കുമാർ ആര്യ (32) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും അറസ്റ്റിൽ
‘കരിയർ ഗ്രോത്ത്’ എന്ന സ്ഥാപനത്തിലെ എച്ച്.ആർ ദീപ്തിയാണെന്ന് സ്വയം പരിചയപ്പെടുത്തി ഉദ്യോഗാർത്ഥിയുടെ മൊബൈൽ ഫോണിൽ വിളിച്ച് ജോലി വാഗ്ദാനം ചെയ്ത് 2.50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.
എസ്.ഐ ദിൽജിത്ത് എസ്.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മണികണ്ഠൺ, വിനോദ്, സി.പി.ഒ അനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments