
കോഴിക്കോട്: കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഇവര് സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്.
Post Your Comments