ഏതാനും ദിവസങ്ങൾക്കു മുൻപ് ട്വിറ്ററിലെ ബ്ലൂ ബേർഡിനെ മാറ്റിയതിന് പിന്നാലെ പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. ഇത്തവണ അനൗപചാരികമായി ബ്രാൻഡ് പുനർനാമകരണം ചെയ്തതോടെയാണ് സോഷ്യൽ മീഡിയകളിൽ ട്വിറ്റർ വീണ്ടും ചർച്ചാവിഷയമായത്. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്റർ എന്ന ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ‘ഡബ്ല്യു’ എന്ന ഇംഗ്ലീഷ് അക്ഷരം എടുത്ത് മാറ്റിയിരിക്കുകയാണ്. ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ ഓഫീസിന് മുകളിലെ ബോർഡിൽ നിന്നാണ് ഡബ്ല്യു എന്ന അക്ഷരം എടുത്ത് മാറ്റിയിരിക്കുന്നത്.
ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയതോടെ ട്വിറ്റർ എന്ന പേരിനു പകരം ടിറ്റർ എന്നാണ് വായിക്കുക. മസ്കിന്റെ പുതിയ നീക്കത്തിനെതിരെ ഒട്ടനവധി ആളുകളാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. ഏപ്രിൽ നാലിന് സമാനമായ രീതിയിൽ ട്വിറ്ററിന്റെ ചിഹ്നമായ ബ്ലൂ ബേർഡിനെ മാറ്റുകയും, പകരം നായയുടെ ചിത്രം ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ട് ദിവസത്തിനുശേഷം പക്ഷിയുടെ ലോഗോ പുനസ്ഥാപിക്കുകയായിരുന്നു.
Post Your Comments