Latest NewsIndiaNews

ഇന്ത്യയില്‍ കടുവകളുടെ എണ്ണം കൂടി: റിപ്പോര്‍ട്ട് പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബന്ദിപ്പൂര്‍: രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. 3167 കടുവകളായെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. കടുവ സംരക്ഷണ അതോറിറ്റിയുടേതാണ് സര്‍വേ. ഈ സര്‍വേ കണക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടത്. രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കണക്കുകള്‍ പ്രകാരം, 2022 ആകുമ്പോഴേക്കും ഇന്ത്യയില്‍ 3167 കടുവകളുണ്ട്, 2018 ല്‍ നിന്ന് 200 കടുവകളുടെ വര്‍ദ്ധനവ്. 2018 ല്‍ ഇന്ത്യയില്‍ 2967 കടുവകളുണ്ടായിരുന്നു.

Read Also: ഷാറൂഖ് സെയ്ഫിയെ സംബന്ധിച്ച് അടിമുടി ദുരൂഹത, ദുരൂഹത മാറ്റാന്‍ കേന്ദ്ര ഏജന്‍സികള്‍

‘പ്രോജക്റ്റ് ടൈഗറിന്റെ വിജയം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും അഭിമാനകരമാണ്. നമ്മുടെ രാജ്യം കടുവകളെ സംരക്ഷിക്കുക മാത്രമല്ല അവയ്ക്ക് തഴച്ചുവളരാനുള്ള ഒരു ആവാസവ്യവസ്ഥയും നല്‍കിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെയും പരിസ്ഥിതിയുടെയും സഹവര്‍ത്തിത്വത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യം കൂടിയാണ് ഇന്ത്യ. വന്‍ വിജയവും കടുവകളുടെ എണ്ണത്തിലെ വര്‍ദ്ധനവും നമ്മുടെ വന്യജീവികളെ രക്ഷിക്കാന്‍ രാജ്യം എത്രമാത്രം അഭിവൃദ്ധിപ്പെട്ടുവെന്ന് തെളിയിച്ചു’, പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button