Latest NewsNewsIndia

കാമുകനൊപ്പം ജീവിക്കാന്‍ ഭർത്താവിനെ കൊന്ന് കുഴിച്ച് മൂടി ഭാര്യ: പ്രതികൾ പിടിയില്‍ 

പശ്ചിമ ബംഗാള്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭർത്താവിനെ കൊന്ന് കുഴിച്ച് മൂടി ഭാര്യ. പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ആണ് സംഭവം. 45കാരനായ ജൂഡന്‍ മഹാതോയെയാണ് കാമുകനുമായി ചേര്‍ന്ന് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭാര്യ ഉത്തരയും ജയ്പൂര്‍ സ്വദേശിയായ കാമുകന്‍ ക്ഷേത്രപാലും അറസ്റ്റിലായി. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ മൃതദേഹത്തില്‍ ഉപ്പ് ഒഴിച്ചതായി പൊലീസ് പറഞ്ഞു.

ജയ്പൂര്‍ നിവാസിയായ ക്ഷേത്രപാലും ഉത്തരയും ജൂഡനെ ഇല്ലാതാക്കാന്‍ ഏറെനാളായി പദ്ധതിയിട്ടിരുന്നു. അവസരമൊത്ത് വന്നപ്പോള്‍ ഭര്‍ത്താവിനെ ഉത്തര മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി. പിന്നാലെ ക്ഷേത്രപാല്‍ നിര്‍ദ്ദേശിച്ച പ്രകാരം ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടുന്നതിന് മുമ്പ് ദേഹത്ത് ഉപ്പ് ഒഴിച്ചു. തെളിവ് ഇല്ലാതാക്കാനാണ് ഉപ്പ് ഉപയോഗിച്ചത്.

എന്നാല്‍ മാര്‍ച്ച് 26ന് മകന്‍ മൃതദേഹം കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു. അന്വേഷണത്തില്‍ ഭാര്യയാണ് ഇയാളെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ക്ഷേത്രപാലുമായി വിവാഹേതര ബന്ധമുള്ളതിനാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മത മൊഴി. കൊലപാതകത്തിന് ശേഷം ഝാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പൊലീസ് പിടികൂടി. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button