Latest NewsKeralaNews

കഞ്ചാവ് വേട്ട: രണ്ടു യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ കഞ്ചാവ് വേട്ട. രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 6 കിലോ കഞ്ചാവ് കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശി 24 വയസ്സുള്ള പ്രീജിത്തും, ചേർത്തല തെക്കുമുറി സ്വദേശി 26 വയസ്സുള്ള നിതിനുമാണ് അറസ്റ്റിൽ ആയത്.

Read Also: ഈ കള്ളനും ഭഗവതിയും ഹിറ്റിലേക്ക് !! ഭഗവതിയെ നേരിൽ കണ്ട സംതൃപ്തിയെന്ന് പ്രേക്ഷകർ

കൂടെയുണ്ടായിരുന്ന ശ്രീകാന്ത് എന്നയാളെ പിടികൂടുവാൻ സാധിച്ചിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. അന്യസംസ്ഥാനത്ത് നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്ന ഇവരെ ആലപ്പുഴ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം മഹേഷും സംഘവും ആലപ്പുഴ എക്‌സൈസ് ഐബിയും സംയുക്തമായിട്ടാണ് വലയിലാക്കിയത്.

ആലപ്പുഴ എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റ്റ്റീവ് ഓഫീസർ സി എൻ ബിജുലാൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ് ദിലീഷ്, വിപിൻ വി കെ, കെ റ്റി കലേഷ്, അഗസ്റ്റിൻ ജോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ വി രശ്മി എന്നിവരെ കൂടാതെ ഐബി എക്‌സൈസ് ഇൻസ്പക്ടർ ജി ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ റോയ് ജേക്കബ്, ജി അലക്‌സാണ്ടർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Read Also: പ്രണയം വീട്ടിൽ പൊക്കി, കാമുകനുമായുള്ള ബന്ധമൊഴിയണമെന്ന് അമ്മ: അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി 14 വയസുകാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button