ആത്മഹത്യ ചെയ്യാനുറച്ച കള്ളൻ മാത്തപ്പന്റെ ജീവിതത്തിൽ അവിചാരിതമായി എത്തുന്ന ഭഗവതിയുടെ ലീലാ വിലാസങ്ങൾ തങ്ങളുടെ മനസ്സ് നിറച്ചെന്നു പ്രേക്ഷകർ. ഭക്തിയെ മുൻനിർത്തിയല്ല ഈ അഭിപ്രായമെന്നുംമനുഷ്യത്വവും നന്മയും നിറഞ്ഞ ചിത്രമാണ് കള്ളനും ഭഗവതിയെന്നും പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു.
ശതാവരിപ്പുഴക്കരയിലെ ദുർഗ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാൻ ശ്രമിക്കുന്ന മാത്തപ്പന്റെ ജീവിതത്തിൽ ഒരു ഭഗവതി കൂട്ടായി എത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പാലക്കാടിന്റെ ദൃശ്യ ഭംഗിയിൽ മനോഹരമായി ആവിഷ്കരിക്കുന്ന കള്ളനും ഭഗവതിയും ജനപ്രീതി നേടി മുന്നേറുകയാണ്. പല തിയറ്ററുകളിലും കുടുംബ പ്രേക്ഷകരുടെ ആവശ്യപ്രകാരം കൂടുതൽ ഷോകൾ ഉൾപ്പെടുത്തിയിരിക്കുകയാണ്.
READ ALSO: ‘ശവസംസ്കാര ചടങ്ങുകൾക്ക് മരത്തിന് പകരം ചാണകത്തടികൾ ഉപയോഗിക്കുക’: മനേകാ ഗാന്ധി
നർമ്മ സുന്ദര നിമിഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് വിജയത്തിലേക്ക് കുതിക്കുന്ന കള്ളനും ഭഗവതിയും സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണനും പ്രിയാമണിയായി അനുശ്രീയും എത്തുന്ന ചിത്രത്തിൽ ഭഗവതിയായി നിറഞ്ഞു നിൽക്കുന്നത് ബംഗാളി നടി മോക്ഷയാണ്. ഇവർക്കൊപ്പം പ്രേക്ഷകരെ കുടെ കുടെ ചിരിപ്പിക്കുന്ന ജ്യോതിഷൻ പൊറ്റക്കുഴി രാധാകൃഷ്ണനായി ജോണി ആന്റണി എത്തുന്നു.
Post Your Comments