തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച കെഎസ്ആര്‍ടിസിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ ശിക്ഷാ നടപടി റദ്ദാക്കി കെഎസ്ആര്‍ടിസി തലയൂരി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം.
അഖിലയുടെ പ്രതിഷേധവും തുടര്‍ന്നുള്ള സ്ഥലംമാറ്റവും, സ്ഥലംമാറ്റം റദ്ദാക്കലുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ഇതിന് എതിരെ
രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നു.
‘
‘ജോലി ചെയ്തതിന് കൂലി താ സാറേ’ എന്ന് പറയാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ച പ്രസ്ഥാനമാണ്. ഇന്ന് അതേ ചോദ്യം ചോദിച്ചതിന് നടപടി. വാര്‍ത്തയായി നാണം കെട്ടപ്പോള്‍ നടപടി പിന്‍വലിക്കല്‍. ലേശം ഉളുപ്പ്? ‘എന്നാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
Post Your Comments