കൊല്ലം: അനധികൃത മദ്യ സൽക്കാരം നടക്കുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. പൂക്കാൻ പാകമായ കഞ്ചാവ് ചെടികളാണ് പരിശോധനയിൽ എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കൊല്ലത്താണ് സംഭവം.
Read Also: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ്: അഖിലയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി സര്‍ക്കാര്‍
പ്രയാർതെക്ക് കെ വി ഗവൺമെന്റ് എൽപി സ്‌കൂളിന് സമീപം വിവിധ ഭാഷാത്തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപമാണ് കഞ്ചാവ് ചെടിക്കൃഷി കണ്ടെത്തിയത്. പൂക്കാൻ പാകമായി നിൽക്കുന്ന എട്ട് ചെടികളാണ് ഇവിടെയുണ്ടായിരുന്നത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അനധികൃതമായി ഇവിടെ മദ്യ സൽക്കാരം നടക്കുന്നുവെന്നായിരുന്നു എക്സൈസിന് ലഭിച്ച രഹസ്യ വിവരം. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെവി എബി മോൻ, പി.എ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, അൻഷാദ്, അഖിൽ, സുധീർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.
Post Your Comments