KeralaLatest NewsNews

‘ആക്രി നിരീക്ഷകന്‍’: നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും, സുരേന്ദ്രന് ശ്രീജിത്ത് പണിക്കരുടെ ഉപദേശം

തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ബിജെപിക്കെതിരെ രാഷ്ട്രീയ നിരീക്ഷകര്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയുന്നതടക്കമുള്ള കാര്യങ്ങളില്‍ സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചുവെന്നു ആക്രി നിരീക്ഷകര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ‘വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കര്‍മാര്‍ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്’ – ഇങ്ങനെ ആയിരുന്നു കെ സുരേന്ദ്രന്‍ ഇന്ന് മാധ്യമളോട് പറഞ്ഞത്. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.

read also: ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം : പരിശോധനയിൽ കണ്ടെത്തിയത് നടി മാളബികയുടെ മൃതദേഹം

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച്‌ അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ ”മൂന്ന് ഡസന്‍ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.

മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച്‌ അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.

ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കര്‍

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button