ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അതിശക്തമായി തന്നെ തിരിച്ചുവരുമെന്ന് എഐസിസി പ്രസിഡന്റ് കെ.സി വേണുഗോപാല്‍. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുലിന് ശിക്ഷ വിധിച്ചതിനെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ കൊടുക്കാന്‍ താമസിക്കുന്നത് കോണ്‍ഗ്രസിന്റെ ലീഗല്‍ ടീം കേസ് വ്യക്തമായി പഠിക്കുന്നതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒരു കോടതിയുടെയും വിധി അന്തിമമായ വിധിയായി കോണ്‍ഗ്രസ് കാണുന്നില്ല. നീതിന്യായത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും വിശ്വാസമുണ്ട്. വിധിക്കെതിരെ മേല്‍ കോടതികളെ സമീപിക്കും. അങ്ങനെ മേല്‍ക്കോടതിയില്‍ പോകാന്‍ ആവശ്യമായ ഗൃഹപാഠങ്ങള്‍ കോണ്‍ഗ്രസിന്റെ ലീഗല്‍ ടീം ചെയ്തു കൊണ്ടിരിക്കുകയാണ്. അല്ലാതെ, ബിജെപി ആഗ്രഹിക്കുന്ന സമയത്ത് അപ്പീല്‍ കൊടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ ലീഗല്‍ ടീമുമായി ആലോചിച്ചിട്ട് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തയ്യാറാക്കി വേണം അപ്പീല്‍ നല്‍കാന്‍. അതിനുവേണ്ടിയാണ് സമയമെടുത്തത്. അതിന് ബിജെപിക്ക് എന്തിനാണ് അങ്കലാപ്പ് എന്ന് മനസ്സിലാകുന്നില്ല’.
‘രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കാനുള്ള എല്ലാ പണിയും ബിജെപി ചെയ്തിട്ടുണ്ട്. എന്താണ് അപ്പീല്‍ കൊടുക്കാത്തത് എന്ന് അവര്‍ ചോദിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. വിനാശകാലേ വിപരീത ബുദ്ധി, ഈ കേസ് ബിജെപിയെ തിരിഞ്ഞ് കൊത്തും. നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് തീരുമാനിച്ച് കൊടുക്കുന്ന കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ളതെല്ലാം. കേസിനെ രാഷ്ട്രീയമായി തന്നെയാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. ബിജെപി എത്രമാത്രം അടിക്കാന്‍ ശ്രമിക്കുന്നുവോ അത്രയും ശക്തിക്ക് തിരിച്ചടിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി മുന്നോട്ട് വരും’, കെ.സി വേണുഗോപാല്‍ പറഞ്ഞു.
Post Your Comments