![](/wp-content/uploads/2023/04/shafi.gif)
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. ഷോഫി ഫാന്‍സ് പാലക്കാട്ടെ കോണ്‍ഗ്രസ്സിന് ബാധിച്ച കാന്‍സര്‍ ആണെന്നും ഷാഫിയുടെ ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബുവിനെതിരെയും പോസ്റ്ററില്‍ ആരോപണമുണ്ട്. ഫിറോസ് നേതാക്കളെ പ്രീണിപ്പിച്ച് സീറ്റ് തരപ്പെടുത്തുയെന്നും ഇലക്ഷന്‍ ഫണ്ട് വെട്ടിച്ച് വീട് നിര്‍മ്മിച്ചെന്നും പോസ്റ്ററില്‍ പറയുന്നു. പദയാത്ര നടത്താന്‍ പിരിച്ച കാശിന് കാറുവാങ്ങിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. അടുത്തിടെ പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. വെള്ളിനേഴി, ഷൊര്‍ണ്ണൂര്‍, പറളി, പാലക്കാട് സൗത്ത്, മേലാര്‍ക്കോട്, വടവന്നൂര്‍, അയിലൂര്‍ മണ്ഡലം കമ്മറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്.
Post Your Comments