PoliticsKeralaLatest NewsNews

വടകര ഷാഫിക്കൊപ്പം? കെ.കെ ശൈലജ തോൽവിയുടെ രുചി അറിയുമോ?

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വാശിയേറിയ മത്സരം നടന്നത് വടകര മണ്ഡലത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലും ശക്തമായ മത്സരം തന്നെ കാഴ്ച വെച്ചു. വോട്ടെടുപ്പ് സമയം കഴിഞ്ഞ് 4 മണിക്കൂർ പിന്നിട്ടിട്ടും വടക്കൻ കേരളത്തിലെ ചില ബൂത്തുകളില്‍ പോളിങ് അവസാനിച്ചിരുന്നില്ല. വടകര മണ്ഡലത്തില്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനിന്നത്.

പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഇല്ലെന്നും താൻ ജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എൽഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായത്. സിപിഎമ്മിനകത്തെ ക്രിമിനൽ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി പ്രതികരിച്ചു. കെ.കെ ശൈലജ ആദ്യമായി പരാജയത്തിന്റെ കയ്പുരുചി അറിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പലയിടത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മിൽ തർക്കം ഉണ്ടായി. യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. വാണിമേൽ പഞ്ചായത്തിലെ എൺപത്തിനാലാം നമ്പർ ബൂത്തിൽ പ്രിസൈഡിങ് ഓഫീസറെ യുഡിഎഫ് പ്രവർത്തകർ ബന്ദിയാക്കിയതായി പരാതി ഉയർന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം എത്തിയ നാല് പേരെ വോട്ട് ചെയ്യാൻ അനുവദിക്കാഞ്ഞതിനെ തുടർന്നായിരുന്നു തർക്കം.

നാദാപുരത്ത് വോട്ടർമാരെ നിയന്ത്രിക്കാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. വടകര മണ്ഡലത്തിൽ യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഓപ്പൺ വോട്ട് മുൻകാലങ്ങളേക്കാൾ അധികമായി അനുവദിച്ചതാണ് വോട്ടെടുപ്പ് നീണ്ടു പോകാൻ കാരണമെന്ന് വോട്ടർമാർ പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button