Latest NewsKeralaNews

ഷാഫി പറമ്പിലിന്റെ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്, ഓഡിയോ സന്ദേശം

ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല

കണ്ണൂർ: വടകരയിൽ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ പാനൂരില്‍ യുഡിഎഫ് പാനൂർ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന റോഡ് ഷോയിലും പ്രകടനത്തിലും വനിതാ പ്രവർത്തകർ പങ്കെടുന്നത് വിലക്കി കൊണ്ട് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഓഡിയോ സന്ദേശം അയച്ചു. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദാണ് ആഘോഷ പ്രകടനങ്ങളില്‍ പങ്കെടുന്നത് വിലക്കികൊണ്ടുള്ള സന്ദേശം അയച്ചിരിക്കുന്നത്.

read also: ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വധം: ഒരു പ്രതികൂടി അറസ്റ്റിൽ: കേസിലെ 22 പ്രതികളും പിടിയിലായി

അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണം, എന്നാല്‍ റോഡ് ഷോയിലും ആഘോഷ പ്രകടനങ്ങളിലും പങ്കെടുക്കേണ്ടതില്ല. അഭിവാദ്യം അർപ്പിച്ചാല്‍ മാത്രം മതിയെന്നും അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്നും സന്ദേശത്തിൽ സൂചിപ്പിക്കുന്നു. വോട്ടെണ്ണല്‍ ദിവസം വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button