തിരുവനന്തപുരം: വടകരയില്‍ നിന്നും ലോക്സഭയിലേക്ക് വിജയിച്ചതിനെത്തുടർന്നു എംഎല്‍എ സ്ഥാനം രാജിവെച്ചു ഷാഫി പറമ്പില്‍. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.
read also: സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്
പാർലമെന്റിലേക്ക് പോകുമ്പോള്‍ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് രാജി സമർപ്പിച്ച ശേഷം ഷാഫി പറമ്പില്‍ പറഞ്ഞു. ‘പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു. പോയി തോറ്റിട്ട് വാ എന്ന് പറഞ്ഞല്ല പാലക്കാട്ടുകാർ തന്നെ വടകരക്ക് അയച്ചത്. ഉപതെരഞ്ഞെടുപ്പിലും ആ രാഷ്ട്രീയ ബോധ്യം പാലക്കാട്ടുകാർക്ക് ഉണ്ടാകും. നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് എംഎല്‍എ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎല്‍എ ആയതിലും ചാരിതാർത്ഥ്യമുണ്ട്. നിയമസഭ മിസ് ചെയ്യുമെന്നും ‘ ഷാഫി പറമ്പില്‍ പറഞ്ഞു.
Post Your Comments