ErnakulamMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

‘എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു ദിവ്യയുടെ മറുപടി’

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് വിനീത് ശ്രീനിവാസന്‍. ചുരുങ്ങിയ കാലയളവിനുള്ളിൽ അഭിനേതാവായും സംവിധായകനായും ഗായകനായുമൊക്കെ വിനീത്, മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തു. സിനിമയെപ്പോലെ തന്നെ കുടുംബവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഷൂട്ടിങിനിടെ വളരെ ചെറിയ ഇടവേള കിട്ടിയാൽ പോലും താൻ ഫ്ലൈറ്റ് പിടിച്ച് ചെന്നൈയിലെ വീട്ടിലേക്ക് എത്തുമെന്നും താരം തുറന്നുപറന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റേയും ഭാര്യ ദിവ്യയുടേയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്.

വിനീതിന്റെ കുറിപ്പ് ഇങ്ങനെ;

15 കാരിയ്ക്ക് പീഡനം : പ്രതിക്ക് 22 വർഷം തടവും പിഴയും

’19 വര്‍ഷം മുന്‍പുള്ള മാര്‍ച്ച് 31നാണ് ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയത്. എന്റെ ജീവിതത്തിലെ എല്ലാ ഓര്‍മ്മകളും പ്രധാന സംഭവങ്ങളുമെല്ലാം ദിവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ടീനേജ് കാലത്താണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആ ബന്ധം വിവാഹത്തിലെത്തി. പിന്നീടിങ്ങോട്ട് ഞങ്ങള്‍ എപ്പോഴും ഒന്നിച്ചാണ്. തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ എങ്ങനെ ഒന്നിച്ചു എന്നത് അത്ഭുതം തന്നെയാണ്. പൊതുവെ ശാന്തതയും സൈലന്‍സുമാണ് എനിക്കിഷ്ടം. ബഹളവും ശബ്ദവും ഇഷ്ടപ്പെടുന്നയാളാണ് ദിവ്യ. ദിവ്യ വെജിറ്റേറിയനാണ്. നോണ്‍ വെജില്ലാതെ ഒരു ദിവസം പോലും ആലോചിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എല്ലാത്തിനും അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ് ദിവ്യ ഞാന്‍ നേരെ തിരിച്ചും.

തമാശയും ഫീല്‍ ഗുഡ് സിനിമകളും കാണാനാണ് എനിക്കിഷ്ടം. ചില രാത്രികളില്‍ ഞാന്‍ ഉറക്കം വരുത്താനായി ശ്രമിക്കുന്നത് കാണുമ്പോള്‍ സ്‌ട്രെസൊക്കെ മാറ്റി വെച്ചു ഉറങ്ങൂവെന്ന് അവള്‍ എന്നോട് പറയാറുണ്ട്. എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍, നിങ്ങള്‍ ശരിക്കും ഉറങ്ങുമ്പോഴുള്ള ശ്വാസമിടിപ്പ് ഇങ്ങനെയല്ലെന്നായിരുന്നു മറുപടി. ചെറിയ കാര്യങ്ങള്‍ പോലും സസൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട് ദിവ്യ. ഹാപ്പി ആനിവേഴ്‌സറി ദിവ്യ’

shortlink

Related Articles

Post Your Comments

Related Articles


Back to top button