KozhikodeKeralaLatest NewsNews

ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നൽകി കോഴിക്കോട് കോർപ്പറേഷൻ, പ്രതിഷേധവുമായി പ്രതിപക്ഷം

ബ്രഹ്മപുരത്തടക്കം വീഴ്ചവരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്

കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് വീണ്ടും നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, കരാർ പുതുക്കി നൽകാനാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ തീരുമാനം. നിബന്ധനകളോട് കൂടി പിഴ ഈടാക്കിയതിനു ശേഷമാണ് കരാർ നീട്ടി നൽകാൻ ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ചചെയ്യുന്നുണ്ട്.

കരാർ വീണ്ടും സോൺട കമ്പനിക്ക് നീട്ടി നൽകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കോർപ്പറേഷന്റെ നീക്കത്തെ ശക്തമായാണ് പ്രതിപക്ഷം എതിർക്കുന്നത്. ബ്രഹ്മപുരത്തടക്കം വീഴ്ചവരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. കരാർ വീണ്ടും നീട്ടി നൽകിയാൽ ഒരു മാസത്തിനകമാണ് മാലിന്യം നീക്കം ചെയ്യേണ്ടത്. കോർപ്പറേഷന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ബിജെപിയും ലീഗും അറിയിച്ചിട്ടുണ്ട്.

Also Read: ഭക്ഷണം നൽകിയത് കോഴിത്തീറ്റ പാത്രത്തിൽ, ജനൽകമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിക്കും: ഭാര്യയെ പീഡിപ്പിച്ചയാൾ ഒരു സൈക്കോ

നേരത്തെ നാല് തവണ സോൺട കമ്പനിക്ക് കോഴിക്കോട് കോർപ്പറേഷൻ കരാർ നീട്ടി നൽകിയിരുന്നു. നാല് വർഷമായി ഒന്നും ചെയ്യാത്തവർ ഒരു മാസം കൊണ്ട് എന്ത് ചെയ്യുമെന്നാണ് ലീഗ് ഉന്നയിച്ച ചോദ്യം. അതേസമയം, കമ്പനിക്ക് മുൻപിൽ ഭരണസമിതി വയ്ക്കുന്ന ഉപാധികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button