മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഭർത്താവിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് (ഒന്ന്) യുവാവിന് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഭാര്യയെ അതിക്രൂരമായിട്ടാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.
ഇവരുടെ വിവാഹം നടന്നത് 2005 മാർച്ച് 15നായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ യുവതിക്ക് ഭർതൃവീട്ടിൽ നിന്നും അതിക്രൂരമായ പീഡനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു പീഡനം. ഭർത്താവിനെ കൂടാതെ ഇയാളുടെ മാതാപിതാക്കളും യുവതിയെ പീഡിപ്പിച്ചിരുന്നു. സൗന്ദര്യം പോരെന്നു പറഞ്ഞും ഇവർ യുവതിയെ അധിക്ഷേപിച്ചിരുന്നു.
നിരന്തരം ശാരീരികവും മാനസികവുമായ പീഡനമായിരുന്നു യുവതിക്ക് ഈ വീട്ടിൽ നിന്നും നേരിടേണ്ടി വന്നിരുന്നത്. ഒടുവിൽ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് യുവതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയത്. ഏഴു വർഷത്തോളം ക്രൂരമായ പീഡനം സഹിച്ചതിന് ശേഷമാണ് എതിർക്കാനും, പ്രതിരോധിക്കാനും യുവതിക്കായത്. തനിക്ക് ഭക്ഷണം നൽകിയിരുന്നത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നു എന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മാത്രമല്ല ഭർത്താവിനും ദേഷ്യം വരുമ്പോൾ വീട്ടിലെ ജനൽ കമ്പിയിൽ തന്നെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു എന്നും ഭാര്യ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. വിവാഹ സമയത്ത് ഭർത്താവിന് ഭാര്യവീട്ടുകാർ 35 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും നൽകിയിരുന്നു. ഇത് ഭർത്താവിൻ്റെ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ചുവെന്നും ഭാര്യ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിചാരണവേളയിൽ ഇതെല്ലാം സത്യമാണെന്ന് വ്യക്തമാവുകയായിരുന്നു. വിചിത്ര സ്വഭാവക്കാരനായ ഇയാൾ യുവതിയോട് ഇത്തരത്തിൽ പെരുമേറിയ കുറ്റത്തിന് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കിക്കൊണ്ടാണ് ശിക്ഷ വിധിച്ചത്. ഭാര്യയോട് ഇത്തരത്തിൽ പെരുമാറുകയും, ക്രൂരമായി പീഡിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവർക്ക് സൈക്കോ മൈൻഡ് ആണെന്ന് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നു.
അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മൽ മുഹമ്മദ് റിയാസ് (36)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃ പിതാവ് അബ്ദു (63), മൂന്നാം പ്രതി ഭർതൃമാതാവ് നസീറ (42) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
Post Your Comments