KeralaLatest NewsNews

കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 

 

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരടക്കം ആറു പേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന്‌ പരിഗണിക്കുന്നത്.

രണ്ട് പ്രതികൾ സി.ജെ.എം കോടതിയിലും ഒന്ന്, നാല് മുതൽ ഏഴ് വരെയുള്ള പ്രതികൾ ജില്ലാ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്. മൂന്നാം പ്രതിയായ കെട്ടിട ഉടമയ്ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് ജീവനക്കാരും മുൻ അസിസ്റ്റന്റ് എൻജിനിയറും മൂന്ന് ഇടനിലക്കാരും കെട്ടിട ഉടമയും അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button