KeralaLatest NewsNews

കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

 

 

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നാല് പ്രതികളുടെ കസ്റ്റഡി അ‌പേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. കോര്‍പ്പറേഷന്‍ മുന്‍ജീവനക്കാരന്‍ പി.സി കെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയാണ് കോടതി പരിഗണിക്കുക.

അനധികൃതമായി കെട്ടിടനമ്പര്‍ അനുവദിച്ച മറ്റ് കേസുകളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ഇവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. നിലവില്‍ ഒരു കേസില്‍ മാത്രമാണ് ഇവരെ പ്രതിച്ചേര്‍ത്തിട്ടുള്ളത്. കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കെട്ടിട ഉടമയായ മൂന്നാം പ്രതിയ്ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അ‌തേസമയം, കേസിലെ ആറ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കും.

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button