
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപ്പിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്കരണകേന്ദ്രത്തിലാണ് രാവിലെ തീപ്പിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കേന്ദ്രത്തിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപ്പിടിച്ചതിനാൽ വലിയതോതിൽ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങൾ തുടരുകയാണ്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം നാട്ടുകാരും പോലീസും തീയണയ്ക്കാനുള്ള ദൗത്യത്തിലുണ്ട്.
Post Your Comments