Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണം; താക്കീതുമായി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായ മുഴുവൻ തുകയും 24 മണിക്കൂറിനുള്ളിൽ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ. ഇത് സംബന്ധിച്ച് ഇന്ന് തന്നെ കോർപറേഷൻ ബാങ്ക് അധികൃതർക്ക് കത്ത് നൽകും. മുഴുവൻ ഇടപാടുകളുടെയും വിശദാംശങ്ങളും കോർപറേഷൻ തേടും.

അതേസമയം മാനേജർ പി.എ റിജിൽ കോർപറേഷനിൽ നിന്ന് തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപയും ഓഹരി വിപണിയിൽ ഊഹക്കച്ചവടത്തിന് ഇറക്കിയെന്നും ബാക്കി തുക വായ്പാ തിരിച്ചടവിനും ഓൺലൈൻ ഗെയിം കളിക്കാനും ഉപയോഗിച്ചുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. കണ്ടെത്തൽ.

ബാങ്കിന് മുന്നിൽ ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരം നടത്തി. കോഴിക്കോട് കോർപറേഷന്റെ നഷ്ടപ്പെട്ട പണം ഉടൻ ബാങ്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു എൽ.ഡി.എഫിന്റെ പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button