KeralaLatest NewsNews

പച്ചകുത്തിയ വിനോദിനിയുടെ കൈകള്‍ വൈറല്‍

തിരുവനന്തപുരം: അന്തരിച്ച കോടിയേരി ബാലകൃഷ്ണനോട് സ്‌നേഹവും വിധേയത്വവും ആത്മാര്‍ത്ഥതയുമായിരുന്നു ഭാര്യ വിനോദിനിക്ക്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് വിനോദിനി. സഖാവ് പുഷ്പനെ കാണാന്‍ എത്തിയ വിനോദിനിയുടെ പച്ചകുത്തിയ കൈകളുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

Read Also: രാജ്യത്ത് പുതിയ നികുതി ഘടന ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, അറിയേണ്ടതെല്ലാം

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്തരിച്ചത്. ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു കോടിയേരിയുടെ രീതി. രോഗത്തെക്കുറിച്ച് കോടിയേരി പറഞ്ഞത്, ‘കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളൂ’ എന്നാണ്.

2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിയുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button