രാജ്യത്ത് ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ നികുതി ഘടന ഉടൻ പ്രാബല്യത്തിൽ. 2023 ഏപ്രിൽ ഒന്ന് മുതലാണ് പുതിയ ഘടന നിലവിൽ വരുന്നത്. ഇതനുസരിച്ച് നികുതി നിരക്കുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. 2023- ലെ ബജറ്റിൽ അവതരിപ്പിച്ച സുപ്രധാന പരിഷ്കാരങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. അതിനാൽ, പുതിയ നിയമങ്ങളെക്കുറിച്ച് നികുതി ദായകർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. അവ എന്തൊക്കെയാണ് അറിയാം.
പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കുന്നതിനായി വെളിപ്പെടുത്തലുകളോ, നിക്ഷേപ തെളിവുകളോ, ബില്ലുകളും ആവശ്യമില്ല. ആദായനികുതി സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു സാധാരണ നിരക്കിൽ അനുവദനീയമാണ്. 2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതി ദായകർ ഇപ്പോൾ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്.
Also Read: കഴുത്തിലെ കറുപ്പ് മാറാൻ ഈ പ്രതിവിധികൾ
അഗ്നി കോർപ്പസ് ഫണ്ടിലേക്ക് സംഭാവന നൽകിയത് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അഗ്നിവീർ അംഗങ്ങൾക്ക് അവരുടെ സേവാനിധിയിലേക്ക് നൽകുന്ന സംഭാവനകൾ അവരുടെ മൊത്ത വരുമാനത്തിൽ നിന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments