Latest NewsNewsLife StyleHealth & Fitness

ടാറ്റൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ടാറ്റൂ ചെയ്യാൻ പുരുഷന്മാരേക്കാൾ താൽപര്യം കാണിക്കുന്നത് സ്ത്രീകളാണ്. ടാറ്റൂ ചെയ്യുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്നും പഠനം. അത് കൂടാതെ, ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പഠനത്തിൽ പറയുന്നു. മിയാമി സർവകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പുകവലിക്കുന്നവർ, ജയിലിൽ കഴിയുന്നവർ, കൂടുതൽ തവണ സെക്സിലേർപ്പെടുന്നവർ എന്നിവരാണ് ടാറ്റൂ ചെയ്യാൻ താൽപര്യം കാണിക്കുന്നവരെന്ന് ​ഗവേഷകനായ കരോലിൻ മോർട്ടൺസെൻ പറയുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരത്തിൽ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായി തന്നെ ബാധിക്കുമെന്ന് ഇതിന് മുമ്പ് നടത്തിയ പഠനങ്ങളിൽ പറയുന്നു.

Read Also : ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ടാറ്റൂ ചെയ്യുമ്പോൾ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങൾക്ക് പുറമെ നിക്കൽ, ക്രോമിയം, മാംഗനീസ്, കോബാൾട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാൽ ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോ​ഗിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. പെയിന്റുകളുടെ നിർമാണത്തിലും ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button