ThiruvananthapuramNattuvarthaLatest NewsKeralaNews

എം​ഡി​എം​എ​ വിൽപ്പന : യു​വാ​വ് അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം മ​ൺ​വി​ള സ്വ​ദേ​ശി ജോ​മോ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​മ​ൽ ശി​വ​നെ (28) ആണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. ക​ഴ​ക്കൂ​ട്ടം മ​ൺ​വി​ള സ്വ​ദേ​ശി ജോ​മോ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​മ​ൽ ശി​വ​നെ (28) ആണ് അറസ്റ്റ് ചെയ്തത്.

എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​എ​ൽ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യിലാണ് യുവാവ് പിടിയിലായത്. ക​ഴ​ക്കൂ​ട്ടം ത​മ്പു​രാ​ൻ​മു​ക്ക് ഭാ​ഗ​ത്തു നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 1.13 ഗ്രാം ​എം​ഡി​എം​എ​യും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ‘ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇല്ല’: മമ്മൂട്ടി

ഈ ​പ്ര​ദേ​ശ​ത്തെ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ പ്ര​മു​ഖ​നാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴ​ക്കൂ​ട്ട​ത്തെ ടെ​ക്കി​ക​ളും സ​മീ​പ പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​രും വി​ദ്യാ​ർ​ത്ഥിക​ളും ആണ് ഇ​യാ​ളു​ടെ ഇ​ര​ക​ൾ.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​ൽ.​ഷി​ബു​വി​നോ​ടൊ​പ്പം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ന്തോ​ഷ് കു​മാ​ർ, വി​പി​ൻ, സു​രേ​ഷ് ബാ​ബു, ആ​രോ​മ​ൽ രാ​ജ​ൻ, ര​തീ​ഷ് മോ​ഹ​ൻ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button