AlappuzhaKeralaNattuvarthaLatest NewsNews

ഉത്സവം കണ്ട് മടങ്ങവെ ടോറസ് ലോറിയിടിച്ച് യുവാവ് മരിച്ചു

നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്

ചാരുംമൂട്: ആലപ്പുഴയില്‍ ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. നൂറുനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്.

Read Also : നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ, ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല: വിഡി സതീശൻ

കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് അപകടം നടന്നത്. കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബന്ധു വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കണ്ടു വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് അപകടമുണ്ടായത്.

Read Also : പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കിടക്കാനുള്ള സൗകര്യം, പിടിച്ചെടുത്തത് മദ്യകുപ്പികൾ: നിഷേധിച്ച് പ്രധാനാധ്യാപകൻ

സംഭവത്തിൽ നൂറുനാട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ: സൽമ, സഹോദരി: ആതിര.

shortlink

Related Articles

Post Your Comments

Related Articles


Back to top button