Latest NewsKerala

തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കൂട്ടി മോദി സർക്കാർ

തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പുതുക്കി മോദി സർക്കാർ. തൊഴിലുറപ്പ് തൊഴിലാളികളുടെ പുതിയ വേതനം 22 രൂപയാണ് മോദി സർക്കാർ കൂട്ടിയത്. കേരളത്തിൽ 22 രൂപയാണ് വര്‍ധിപ്പിച്ചത്.

തൊഴിലുറപ്പ് കൂലി വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 333 രൂപയായി കൂലി ഉയർത്തിയത് മോദി സർക്കാരിന് രാജ്യത്തെ പാവപ്പെട്ട ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്- സുരേന്ദ്രൻ പറഞ്ഞു.

‘തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും നടത്തുന്ന വ്യാജപ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്രസർക്കാർ നടപടി. പാവപ്പെട്ടവരുടെ കൂടെയാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാരെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് തൊഴിലുറപ്പ് കൂലിയുടെ വർദ്ധന കാണിക്കുന്നത്.’ സംസ്ഥാന സർക്കാരും കേന്ദ്രത്തെ മാതൃകയാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button