Latest NewsNewsIndia

യുപിഎ ഭരണവും മോദി സര്‍ക്കാരിന്റെ ഭരണവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാം: രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെയും (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) 10 വര്‍ഷത്തെ ഭരണത്തെ താരതമ്യം ചെയ്യുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി തിങ്കളാഴ്ച വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധിക്ക് സ്ഥലം തിരഞ്ഞെടുക്കാമെന്നും അവര്‍ പറഞ്ഞു.

Read Also: നഷ്ടപരിഹാരത്തുക നൽകിയില്ല! ഇലോൺ മസ്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ട്വിറ്റർ സിഇഒ

നാഗ്പൂരില്‍ നടന്ന ‘നമോ യുവ മഹാസമ്മേളനം’ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

‘എന്റെ ശബ്ദം രാഹുല്‍ ഗാന്ധിയിലേക്ക് എത്തുകയാണെങ്കില്‍, അദ്ദേഹം തുറന്ന ചെവിയോടെ കേള്‍ക്കണം, 10 വര്‍ഷത്തെ ഭരണത്തെക്കുറിച്ച് ചര്‍ച്ച നടക്കട്ടെ. സ്ഥലം നിങ്ങള്‍ തിരെഞ്ഞെടുത്തുകൊള്ളു, ബിജെപിയെ പ്രതിനിധീകരിക്കാന്‍ ഞങ്ങള്‍ ഒരു പ്രവര്‍ത്തകനെ തിരഞ്ഞെടുക്കും’

യുവമോര്‍ച്ചയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ സംസാരിക്കാന്‍ തുടങ്ങിയാലും അദ്ദേഹത്തിന് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു-അവര്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട്, വീടുകളില്‍ കക്കൂസ്, 80 കോടി പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍, സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം തുടങ്ങിയ ക്ഷേമ നടപടികള്‍ സ്വീകരിച്ചതിന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അവര്‍ പ്രശംസിച്ചു.

ഏത് യുവമോര്‍ച്ച പ്രവര്‍ത്തകനും രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button