KeralaLatest NewsIndia

രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷം, കേരളത്തിൽ എൽഡിഎഫ് ഭരിക്കുന്നതിനാൽ റേഷൻവിതരണം നന്നായി നടക്കുന്നു: യെച്ചൂരി

കണ്ണൂർ: ഇന്ത്യയുടെ മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ടാണ് അയോധ്യാ ക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുകയല്ല, മറിച്ച് കേന്ദ്രം ഹിന്ദുത്വ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും കാവുമ്പായി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് സർക്കാർ ഭരിക്കുന്നതിനാൽ റേഷൻ വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാണെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. മോദിയുടെ ശ്രമം മതനിരപേക്ഷ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ ഇന്ത്യയാക്കാനാണ്.

അതിനുവേണ്ടിയാണ് ഇവ‍ർ ഗവർണർമാരെ ഉപയോഗിക്കുന്നത്. കേരള ​ഗവർണർ‌ മുഖ്യമന്ത്രിയോട് വരെ അയിത്തവും ശത്രുതയുമാണ് കാണിക്കുന്നത്. കോൺ​ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത് എന്നതിനാലാണ് അയോധ്യ വിഷയത്തിൽ തീരുമാനമെടുക്കാൻ പ്രയാസമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button