ഭാരതത്തിന്റെ പുതിയ മുഖ്യമന്ത്രിയായി മൂന്നാം തവണയും നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹിയിലെ രാഷ്ട്രപതി ഭവനം അങ്കണത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത് രാജ് നാഥ് സിങ്. അതിനു പിന്നാലെ മുൻ ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക നേതാവാണ് മോദി. എഴുപത്തിരണ്ടു പേരാണ് മന്ത്രിസഭയിൽ ഉണ്ടാകുക.
മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, നടൻ രജനികാന്ത്, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവരുൾപ്പെടെ ഇന്ത്യയുടെ സമീപപ്രദേശങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും ഉന്നത നേതാക്കൾ, നടൻ അക്ഷയ് കുമാർ, നവനീത് കുമാർ സെഹ്ഗാൾ, പ്രസാർ ഭാരതി ചെയർമാൻ, ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ധർമേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
read also: സുരേഷ് ഗോപി നന്നായി വളര്‍ത്തിയ ഗോകുല്‍ കൃത്യമായി പറഞ്ഞത് ഞാൻ കേട്ടതാണ്: മേജർ രവി
മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ഗവര്‍ണറും ബിജെപി നേതാക്കളുമടക്കം 115 പേര്‍ക്ക് ക്ഷണമുണ്ട്. ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡൻറുമാർ, സ്ഥാനാർത്ഥികൾ, ലോക്സഭ മണ്ഡലങ്ങളുടെ ചുമതലക്കാർ എന്നിവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
Post Your Comments