Latest NewsKeralaNews

മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ: ജനജീവിതം ദുസ്സഹമായെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാൻ. വർഗീയത വളർത്തുക മാത്രമാണ് കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർവമേഖലയിലും രാജ്യത്ത് ജനജീവിതം ദുസ്സഹമായി. കാർഷികമേഖല പാടെ തകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം: പതിവ് പല്ലവിയുമായി എം.വി ഗോവിന്ദന്‍

കോർപറേറ്റുകളുടെ വായ്പകൾ 12.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ കർഷകരുടെ വായ്പയിൽ ഒരു രൂപപോലും കുറച്ചില്ല. വീണ്ടും വൻകിടക്കാരുടെ 2.25 ലക്ഷം കോടി കൂടി എഴുതിത്തള്ളാനാണ് ശ്രമിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എത്രയോ ഇരട്ടിയായി വർധിപ്പിച്ചു. പാചകവാതക സബ്സിഡി എടുത്തുകളഞ്ഞു. തൊഴിലുറപ്പ് തൊഴിൽ പോലും വെട്ടിക്കുറച്ചു. രാജ്യത്തെ സംഘർഷങ്ങളുടെ ഭൂമികയാക്കിമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാധാനം തകർന്നു. ജനങ്ങൾ സഹോദരന്മാരെപ്പോലെ കേരളത്തിൽ കഴിയുന്നത് നാടിന് ഒരു ഇടതുപക്ഷ മനസ്സുള്ളതുകൊണ്ടാണ്. അത് തകർക്കാൻ ഒരു വർഗീയവാദികളെയും അനുവദിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനകീയ സർക്കാരിനെ തകർക്കുകയാണ് കേന്ദ്ര ഭരണക്കാരുടെ ലക്ഷ്യം. സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതം തടഞ്ഞതിനു പുറമെ കടമെടുക്കാനുള്ള അനുവാദവും നിഷേധിച്ചു. എന്നാൽ ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ് നിശ്ശബ്ദതപാലിച്ച് ബിജെപിക്ക് ഒപ്പമാണ്. ഓണത്തിന് കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്ന് യുഡിഎഫ് പ്രചാരണം നടത്തി. സാമ്പത്തികമായി കേരളത്തെ വരിഞ്ഞുമുറക്കുമ്പോഴും സംസ്ഥാന സർക്കാർ ജനക്ഷേമത്തിൽ നിന്ന് പിൻമാറിയില്ല. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങളെ നാം എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും ഇ പി ജയരാജൻ ആഹ്വാനം ചെയ്തു.

Read Also: തൃശൂരിലെ ഇഡി റെയ്ഡ് : മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവര്‍ത്തകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button