ErnakulamNattuvarthaLatest NewsKeralaNews

അയൽവാസിയുടെ പറമ്പിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

ആലുവ ദേശം പുറയാർ വെണ്ണിപ്പറമ്പിൽ വീട്ടിൽ (വലിയ പുതുശ്ശേരി) സുരേഷ് ബാബുവാണ് (59) മരിച്ചത്

ദേശം: അയൽവാസിയുടെ പറമ്പിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. ആലുവ ദേശം പുറയാർ വെണ്ണിപ്പറമ്പിൽ വീട്ടിൽ (വലിയ പുതുശ്ശേരി) സുരേഷ് ബാബുവാണ് (59) മരിച്ചത്.

Read Also : സുപ്രിം കോടതിക്ക് എതിരെ വിവാദ പരാമര്‍ശം, ഒവൈസിക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണം: അലഹബാദ് ഹൈക്കോടതി

പുറയാർ റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെ 10-നായിരുന്നു അപകടം. അവശനിലയിലായ സുരേഷ്ബാബുവിനെ ഉടൻ തന്നെ ദേശം സി.എ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ശാരീരികമായി ഉപദ്രവം,പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി,വൈരാ​ഗ്യത്തിൽ പീഡനവും ദൃശ്യങ്ങളെടുത്ത് ഭീഷണിയും: യുവാവ് പിടിയിൽ

ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ചൊവ്വര തോട്ടാശ്ശേരി കുടുംബാംഗം ശോഭ. മക്കൾ: അക്ഷയ്, അശ്വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button