
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടിൽ അഭിഷേകിനെയാണ് (22) അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി: ഒടുവിൽ സസ്‌പെൻഷൻ
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലായത്. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി. എന്നാൽ, യുവാവ് പെൺകുട്ടിയെ പിന്തുടരുകയും വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments