KeralaLatest NewsNews

ലഹരിക്കടത്ത്: പ്രതികൾക്ക് നാലു വർഷം തടവും പിഴ ശിക്ഷയും വിധിച്ച് കോടതി

തിരുവനന്തപുരം: കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് തടവും പിഴയും. 2017 ഒക്ടോബർ മാസം 14 ന് ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ നിന്ന് 1. 3 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ ചേർത്തല അരുകുറ്റി സ്വദേശികളായ തസ്ലിക്, നിധിൻ എന്നിവരെയാണ് തൊടുപുഴ NDPS സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. നാല് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Read Also: അഞ്ചു വർഷം കഴിഞ്ഞ് 18 ആകുമ്പോൾ കെട്ടിക്കോളാമെന്ന് പറഞ്ഞ് നിരന്തര പീഡനം: 13കാരിയുടെ മരണത്തിൽ യുവാവ് അറസ്റ്റിലാകുമ്പോൾ

ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന ഷാജി എസും സംഘവും ചേർന്ന് എടുത്ത കേസിൽ ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന റ്റി ജി റ്റോമി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി രാജേഷ് ഹാജരായി.

Read Also: വിവാഹേതര ലൈംഗിക ബന്ധം കുറ്റം അല്ല, ഡിവോഴ്‌സ് എന്നത് ഒരു കരാര്‍ അവസാനിപ്പിക്കല്‍:ബൈജുവിന്റെ മരണത്തില്‍ രശ്മി ആര്‍ നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button