കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സ്വാസിക. സിനിമയ്‌ക്കൊപ്പം ടെലിവിഷനിലും താരം ശ്രദ്ധേയയാണ്. ഇപ്പോൾ നടി ആത്മീയ രാജനെതിരായി അമൃത ടിവിയുടെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ സ്വാസിക പറഞ്ഞവാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സ്വാസികയാണ് പരിപാടിയുടെ അവതാരക. ഈ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴാണ് ആത്മീയ രാജനോട് സ്വാസിക പരിഭവം പറഞ്ഞത്.
സിനിമയിലെ തന്റെ രണ്ട് അവസരങ്ങൾ നടി ആത്മീയ രാജൻ തട്ടിയെടുത്തതായി സ്വാസിക പറയുന്നു. ആത്മീയ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിടെയായിരുന്നു സ്വാസികയുടെ പരാതി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ‘റോസ് ഗിത്താർ’ എന്ന ചിത്രത്തിൽ ആത്മീയ രാജനായിരുന്നു നായിക. താനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നെന്നും എന്നാൽ തനിക്ക് അവസരം ലഭിച്ചില്ലെന്നും സ്വാസിക ആത്മീയയോട് പറഞ്ഞു.
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ;
‘എനിക്ക് ആത്മീയയോട് ചിലത് ചോദിക്കാനുണ്ട്. കാണാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഞാനും ആ സിനിമയുടെ ഓഡിഷന് പോയിരുന്നു. പക്ഷേ എനിക്ക് കിട്ടിയില്ല. അങ്ങനെ എനിക്കെന്താണ് കുറവുള്ളത്. ഒന്നല്ല, എന്റെ രണ്ട് അവസരങ്ങളാണ് ഈ കുട്ടി തട്ടിയെടുത്തത്. രണ്ടാമത്തെ ചിത്രം പൃഥിരാജ് നായകനായ ‘കോൾഡ് കേസ്’ ആണ്. എന്നെ ആ സിനിമയിലേയ്ക്ക് ആദ്യം വിളിച്ചിരുന്നു. എന്നാൽ, പിന്നീട് അവരെന്നെ വിളിച്ചില്ല. അതിന് ശേഷം ആ സിനിമ കാണുമ്പോഴാണ് ആ സ്ഥാനത്ത് ആത്മീയയെ കാണുന്നത്,’ സ്വാസിക പറഞ്ഞു. എന്നാൽ, പ്രേതത്തിന്റെ ലുക്ക് കൂടുതലുള്ളത് തനിക്കാണെന്നും അത് താൻ വിട്ടുതരില്ലെന്നും സ്വാസികയുടെ ചോദ്യത്തിന് ആത്മീയ രാജൻ മറുപടി നൽ
Post Your Comments