ThiruvananthapuramKeralaNattuvarthaLatest NewsNews

ഇ​ല​ക്ട്രി​ക് പോ​സ്റ്റു​മാ​യി പോ​യ വാ​ഹ​ന​ത്തി​ലിടിച്ച് ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

ഇ​ട​യ്ക്കോ​ട് വി​ജ​യ ഭ​വ​നി​ൽ കെ.​വി. പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​ർ (47) ആ​ണ് മ​രി​ച്ച​ത്

നേ​മം: ഇ​ല​ക്ട്രി​ക് പോ​സ്റ്റു​മാ​യി പോ​യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാര​ന് ദാരുണാന്ത്യം. ഇ​ട​യ്ക്കോ​ട് വി​ജ​യ ഭ​വ​നി​ൽ കെ.​വി. പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​ർ (47) ആ​ണ് മ​രി​ച്ച​ത്.

Read Also : താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമം: തടഞ്ഞ ജീവനക്കാരെ കത്രികകൊണ്ട് കുത്തി

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മു​ക്ക​മ്പാ​ല​മൂ​ട് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​മാ​യി മു​ൻ​പി​ൽ പോ​യ പി​ക് അ​പ് വാ​ൻ ഇ​ട​ത്തേ​യ്ക്ക് തി​രി​ഞ്ഞ​പ്പോ​ൾ വാ​ഹ​ന​ത്തി​ന് പു​റ​ത്തേ​യ്ക്ക് ത​ള്ളി നി​ന്ന് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ അ​തേ ദി​ശ​യി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ​ഗുരുതര​മാ​യി പ​രി​ക്കേ​റ്റ പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​രെ ശാ​ന്തി​വി​ള ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന​രു​വാ​മൂ​ട് പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. ഭാ​ര്യ: ബീ​ന.​ മ​ക്ക​ൾ: അ​ക്ഷ​യ്, അ​ന​ഘ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button