KottayamLatest NewsKeralaNattuvarthaNews

പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കും ടോ​റ​സും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം

ക​ങ്ങ​ഴ ഇ​ട​വെ​ട്ടാ​ൽ പ​തി​ക്ക​ൽ ജോ​ണി ജോ​സ​ഫി​ന്‍റെ മ​ക​ൻ ജി​ത്തു ജോ​സ​ഫ് (21) ആ​ണ് മ​രി​ച്ച​ത്

ക​റു​ക​ച്ചാ​ൽ: പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ങ്ങ​ഴ ഇ​ട​വെ​ട്ടാ​ൽ പ​തി​ക്ക​ൽ ജോ​ണി ജോ​സ​ഫി​ന്‍റെ മ​ക​ൻ ജി​ത്തു ജോ​സ​ഫ് (21) ആ​ണ് മ​രി​ച്ച​ത്.

Read Also : കോ​ട്ട​യ​ത്തു​നി​ന്നു നാ​ടു​ക​ട​ത്തി​യ കാപ്പാ പ്രതി ഹീ​രാ​ലാ​ൽ കൊച്ചിയിൽ അറസ്റ്റിൽ

ഇ​ന്ന​ലെ രാ​വി​ലെ 6.30-ന് ​ക​റു​ക​ച്ചാ​ൽ-​മ​ണി​മ​ല റോ​ഡി​ൽ ക​ങ്ങ​ഴ ഇ​ല​യ്ക്കാ​ട് അ​രീ​ക്ക​ൽ വ​ള​വി​ലാ​യി​രു​ന്നു സംഭവം. പ​ത്ര വി​ത​ര​ണ​ത്തി​നാ​യി പ​ത്ത​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജി​ത്തു സ​ഞ്ച​രി​ച്ച ബൈ​ക്ക് വ​ള​വ് തി​രി​യു​മ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടോ​റ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. ടോ​റ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ജി​ത്തു​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. ജി​ത്തു തൽക്ഷണം മ​രി​ച്ചു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. അ​മ്മ: പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ. ക​ങ്ങ​ഴ ശ്രാ​യി​പ്പ​ള്ളി പ​താ​ലി​ൽ കു​ടും​ബാം​ഗം ആണ്. സ​ഹോ​ദ​ര​ൻ: ജെ​റി​ൻ ജോ​ണി. സം​സ്‌​കാ​രം പി​ന്നീ​ട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button