KeralaLatest NewsNews

കൊച്ചിയിലെത്തിയത് ഭർത്താവിനൊപ്പം, ഷമീറിനെ പരിചയപ്പെട്ടപ്പോൾ ലിവിങ് ടുഗതർ: നടി അഞ്‍ജുവിന്റെ ഇടപാടുകളിൽ ദുരൂഹത

കൊച്ചി: തൃക്കാക്കരയില്‍ എംഡിഎംഎയുമായി പോലീസ് പിടികൂടിയ നടി അഞ്‍ജു കൃഷ്ണയുടെ ഇടപാടുകളിൽ ദുരൂഹത. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍ ഇപ്പോഴും ഒളിവിലാണ്. 56 ഗ്രാം എംഡിഎംഎയുമായാണ് അഞ്ജു പിടിയിലായത്. നാടക നടിയാണ് താനെന്ന് അവകാശപ്പെട്ട അഞ്ജുവിന് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്.

ഭർത്താവിനൊപ്പമാണ് അഞ്‍ജു കൊച്ചിയിലെത്തിയത്. ഇതിനിടെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി, ഇവരോടൊപ്പം പോയി. ഇതോടെ അഞ്‍ജു തനിച്ചായി. ഷമീറിന്റെയും അഞ്ജുവിന്റെയും പൊതുസുഹൃത്ത് വഴിയാണ് ഇരുവരും അടുത്തത്. അടുപ്പം പതുക്കെ പ്രണയമായി. ഒന്നിച്ച് ജീവിതവും തുടങ്ങി. ഇതിനിടെയാണ് അഞ്‍ജു ലഹരി ഉപയോഗത്തിലേക്കും തിരിഞ്ഞത്. ഷമീറിനെയും കൂടി പിടികിട്ടിയാലെ കൂടുതല്‍ കാര്യങ്ങള്‍ അറിയുകയുള്ളൂ-പോലീസ് പറയുന്നു.

ദമ്പതികളെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തായിരുന്നു തൃക്കാക്കരയില്‍ ഇവരുടെ ലഹരിവില്‍പന. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഈ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഷമീര്‍ മതില്‍ ചാടി രക്ഷപ്പെട്ടു. സംശയം തോന്നിയ പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് എം‍ഡിഎംഎ കണ്ടെടുത്തത്. ഇതോടെ അഞ്ജുവും കുടുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button