KeralaLatest NewsNewsBusiness

ആഹാർ 2023 വ്യാപാര മേള: സ്വർണ മെഡൽ കരസ്ഥമാക്കി കേരള വാണിജ്യ വ്യവസായ വകുപ്പിന്റെ പവലിയൻ

കേരളത്തിൽ നിന്നും 19 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് മേളയുടെ ഭാഗമായിരിക്കുന്നത്

ആഹാർ 2023 വ്യാപാര മേളയിൽ ശ്രദ്ധേയമായി കേരള വ്യവസായ വാണിജ്യ വകുപ്പ്. ഇത്തവണ വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ സ്വർണ മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നാണ് ആഹാർ 2023.

കേരളത്തിൽ നിന്നും 19 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് മേളയുടെ ഭാഗമായിരിക്കുന്നത്. സംഘടനാ മികവ് കൊണ്ടും ഉൽപ്പന്ന വൈവിധ്യം കൊണ്ടും കേരള പവലിയൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള 1,400- ലധികം വ്യാപാരികളും അമേരിക്ക, ഓസ്ട്രേലിയ, ബ്രസീൽ, സ്വീഡൻ, സൗത്ത് കൊറിയ, റഷ്യ തുടങ്ങി 19 രാജ്യങ്ങളിൽ സംരംഭകരും മേളയിൽ പങ്കാളികളായി.

Also Read: വിദേശ നിക്ഷേപം ഉയർന്നു, ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചത് കോടികൾ

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലാണ് മേള സംഘടിപ്പിച്ചത്. മികച്ച ഭക്ഷ്യ സംസ്കരണ ഉൽപ്പന്ന പ്രദർശനത്തിന് വഴിയൊരുക്കുക, വിപണി പ്രവണതകൾ വിലയിരുത്തുക, ഹോസ്പിറ്റലിറ്റി മേഖലയുടെ സാധ്യതകൾ വിലയിരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് മേളയുടെ പ്രവർത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button