ബര്‍മിംഗ്ഹാം: 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ചരിത്രം കുറിക്കുന്നു. ലോണ്‍ ബോള്‍സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമെഡല്‍ നേട്ടവുമായാണ് ചരിത്രപുസ്തകത്തില്‍ ഇടംനേടിയത്. 17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. ലോണ്‍ ബോള്‍സിലെ സ്വര്‍ണത്തോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം നാലായി.
Read Also: റെഡ്മി 10എ സ്പോർട്ട് വിപണിയിൽ, വിലയും സവിശേഷതയും അറിയാം
ലോംഗ് ജമ്പില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ പ്രവേശിച്ചു. ആദ്യ ചാട്ടത്തില്‍ തന്നെ 8.05 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ഗ്രൂപ്പില്‍ 8 മീറ്റര്‍ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കര്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം.
Post Your Comments