ThiruvananthapuramNattuvarthaLatest NewsKeralaNews

വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വിൽപന : മൂന്നുപേർ അറസ്റ്റിൽ

വ​ട്ട​പ്പാ​റ ക​ല്ല​യം ചി​ട്ടി​മു​ക്ക് കു​ഴി​ക്കാ​ട് പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജി (38), ഉ​ള്ളൂ​ർ ഇ​ട​വ​ക്കോ​ട് ക​രി​മ്പു​ക്കോ​ണം ശ​ര​ത് നി​വാ​സി​ൽ നി​ന്ന് ക​ല്ല​യം പ്ലാ​വു​വി​ള ത​ര​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന ശ​ര​ത് ലാ​ൽ (38), കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​കു​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ​നി​ന്ന് വ​ട്ട​പ്പാ​റ പ്ലാ​വു​വി​ള ഗോ​പി സ​ദ​ന​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ്ര​മോ​ദ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന മൂ​ന്നം​ഗ സം​ഘം അറസ്റ്റിൽ. വ​ട്ട​പ്പാ​റ ക​ല്ല​യം ചി​ട്ടി​മു​ക്ക് കു​ഴി​ക്കാ​ട് പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജി (38), ഉ​ള്ളൂ​ർ ഇ​ട​വ​ക്കോ​ട് ക​രി​മ്പു​ക്കോ​ണം ശ​ര​ത് നി​വാ​സി​ൽ നി​ന്ന് ക​ല്ല​യം പ്ലാ​വു​വി​ള ത​ര​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന ശ​ര​ത് ലാ​ൽ (38), കു​ട​പ്പ​ന​ക്കു​ന്ന് ഇ​ര​പ്പു​കു​ഴി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ​നി​ന്ന് വ​ട്ട​പ്പാ​റ പ്ലാ​വു​വി​ള ഗോ​പി സ​ദ​ന​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ്ര​മോ​ദ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സാണ് പി​ടി​കൂ​ടിയത്.

Read Also : ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ച്ചു : ചി​കി​ത്സ​യി​ലാ​യി​രു​ന്ന മധ്യവയസ്കൻ മരിച്ചു

ക​ല്ല​യം പൈ​വി​ള​ക്കോ​ണ​ത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​തി​ക​ൾ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 117 ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രി​ൽ നി​ന്ന് പിടിച്ചെടു​ത്തു.

സി.​ഐ ബൈ​ജു, എ​സ്​ഐ വി.​എ​സ് സു​ധീ​ഷ് കു​മാ​ർ, ജിഎ​സ്​ഐ അ​നി​ൽ, സി​പി​ഒ അ​നീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button