ThiruvananthapuramLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ച്ചു : ചി​കി​ത്സ​യി​ലാ​യി​രു​ന്ന മധ്യവയസ്കൻ മരിച്ചു

ക​രു​മം സ്വ​ദേ​ശി​യും അ​രു​വി​ക്ക​ര കാ​ച്ചാ​ണി അ​യ​ണി​ക്കാ​ട് പ്രി​യ ഭ​വ​നി​ൽ താ​മ​സി​ച്ച് വ​രു​ന്ന​യാ​ളു​മാ​യ ര​വീ​ന്ദ്ര​ൻ (51) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്

പേ​രൂ​ർ​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ​ഗുരുതര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​രു​മം സ്വ​ദേ​ശി​യും അ​രു​വി​ക്ക​ര കാ​ച്ചാ​ണി അ​യ​ണി​ക്കാ​ട് പ്രി​യ ഭ​വ​നി​ൽ താ​മ​സി​ച്ച് വ​രു​ന്ന​യാ​ളു​മാ​യ ര​വീ​ന്ദ്ര​ൻ (51) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

Read Also : ‘ജീവിതത്തിൽ എന്ത് വേണമെങ്കിലും ചെയ്തോളൂ, പക്ഷേ ഒരിക്കലും നിങ്ങളുടെ മാതൃഭാഷ ഉപേക്ഷിക്കരുത്’: അമിത് ഷാ

ക​വ​ടി​യാ​ർ ജം​ഗ്ഷ​ൻ സ​മീ​പ​ത്തു​വ​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ആണ് അപകടം സംഭവിച്ചത്. ര​വീ​ന്ദ്ര​ൻ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ര​വീ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

തുടർന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് 2.30നാ​യി​രു​ന്നു മ​ര​ണം സംഭവിച്ചത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രിക്കുകയാണ്. ഭാ​ര്യ പ്രി​യ. കി​ര​ൺ, കാ​ർ​ത്തി​ക എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button