നിക്ഷേപകരെ ആകർഷിക്കാൻ ഒരുങ്ങി ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് വീണ്ടും രംഗത്ത്. ഇത്തവണ രണ്ട് ടാർഗറ്റ് മെച്യൂരിറ്റി ഡെറ്റ് ഇൻഡക്സ് ഫണ്ടുകളാണ് ഇൻവെസ്കോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപകരുടെ പണം 95 ശതമാനം മുതൽ 100 ശതമാനം വരെ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നുവെന്ന പ്രത്യേകതയും ഈ ഫണ്ടുകൾക്ക് ഉണ്ട്. നിഫ്റ്റി ജി- സെക് സൂചികയെ അടിസ്ഥാനപ്പെടുത്തിയാണ് നിക്ഷേപകർക്ക് ആദായം ലഭിക്കുന്നതെന്ന് ഇൻവെസ്കോ വ്യക്തമാക്കി.
രണ്ട് ഫണ്ടുകളിൽ ഒരു ഫണ്ടിന്റെ കാലാവധി 2027 ജൂലൈ 30- നാണ് അവസാനിക്കുക. രണ്ടാമത്തെ ഫണ്ടിന്റെ കാലാവധി 2032 സെപ്റ്റംബർ 30 വരെയാണ്. നിലവിലെ വിപണി സാഹചര്യം അനുസരിച്ച്, നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർന്ന നിലയിലാണ്. അതിനാൽ, സ്ഥിര നിക്ഷേപങ്ങൾ കൂടുതൽ ആദായകരമാകുമെന്നാണ് ഇൻവെസ്കോയുടെ വിലയിരുത്തൽ.
Also Read: ‘സുജയ മിടുക്കിയായ മാധ്യമ പ്രവർത്തകയാണ്’: സുജയ പാർവ്വതിക്കായി ഇടപെട്ട് ഗോകുലം ഗോപാലൻ
Post Your Comments