ErnakulamNattuvarthaLatest NewsKeralaNews

മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന് ലഭിച്ചത് കോടിക്കണക്കിന് രൂപ, ഫണ്ട് എന്ത് ചെയ്തെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ

കൊച്ചി: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തിന് മാലിന്യ നിർമ്മാർജനത്തിനായി എത്ര തുക ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്ത് ചെയ്തെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

‘2021ൽ ലോകബാങ്ക് 105 മില്യൺ ഡോളറിന്‍റെ സഹായം കേരളത്തിന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരും വലിയ തുകയാണ് ശുചീകരണത്തിനായി സംസ്ഥാനത്തിന് അനുവദിച്ചത്. എന്നാൽ, സംസ്ഥാനത്ത് ഇതെല്ലാം അടിച്ചുമാറ്റപ്പെട്ടു. ബ്രഹ്മപുരത്ത് തീ അണഞ്ഞെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടണം. സർക്കാരിന്‍റെ കള്ളക്കളി പുറത്തെത്തിക്കും വരെ ബിജെപി സമരം ചെയ്യും,’ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘അതെന്നതാ രാജേഷ് സാറേ, ഈ കുടിവെള്ളകാമം?’ – തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവിനെ ട്രോളി ശ്രീജിത്ത് പണിക്കർ

‘ബ്രഹ്മപുരം മാലിന്യ നിർമ്മാർജന പ്ലാൻ്റുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുമായി കരാറുകാർ വിദേശത്ത് ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കമ്പനിക്ക് കരാർ കൊടുത്തത്. അതിന് ശേഷമാണ് കേരളത്തിലെ കോർപറേഷനുകളിൽ ഈ കമ്പനിക്ക് കരാർ ലഭിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്താണ് ഡീൽ നടന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്’, സുരേന്ദ്രൻ വ്യക്തമാക്കി.

യുഡിഎഫും എൽഡിഎഫും നിയമസഭയിൽ കൈയാങ്കളി നടത്തി വിഷയം മാറ്റുകയാണ്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും എറണാകുളത്തെ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളാണ് മാലിന്യ നിർമ്മാർജന കരാർ ഏറ്റെടുത്ത് നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം പ്രതികളെ രക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button