ThrissurNattuvarthaLatest NewsKeralaNews

പുകവലിക്കിടെ തീപ്പൊരി മുണ്ടിൽ വീണ് കത്തി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്

തൃശൂർ: പുകവലിച്ചു കൊണ്ടിരിക്കെ തീപ്പൊരി മുണ്ടിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.

Read Also : കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയില്‍ 

തൃശൂർ പെരിങ്ങോട്ടുകരയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുൻവശത്ത് വെച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തിൽ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തിൽ മുണ്ടിൽ വീഴുകയായിരുന്നു. തീ ആളിപ്പടർന്ന് ഇദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

Read Also : സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു:നൊബേല്‍ കമ്മിറ്റി ഉപനേതാവ് അസ്ലെ ടോജെ

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button